എമ്പുരാന്റെ വ്യാജ പതിപ്പ്; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്

എമ്പുരാന്റെ വ്യാജ പതിപ്പ്; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്. ചില വെബ്‌സൈറ്റുകളില്‍ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങള്‍ പോലിസ് നീക്കം ചെയ്തു. പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബർ എസ്പി അങ്കിത് അശോക് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. സിനിമ റിലീസായി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. കേരളത്തിലെ 750-ാം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

TAGS : EMPURAN
SUMMARY : Fake version of Empuraan; Cyber ​​Police takes action against those spreading it

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *