ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്.
വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം.

ചെറിയ വാഹനങ്ങള്‍ വണ്‍ വേ ആയി കടത്തിവിട്ടു. ആറ് മണിക്കൂറോളം കടുത്ത ഗതാഗതതടസ്സമുണ്ടായി. ഹൈവേ പോലീസും ചുരം സംക്ഷണ സമിതിയംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. 11 മണിയോടെ ഗതാഗത തടസ്സം പരിഹരിച്ച്‌ വാഹനങ്ങള്‍ കടത്തിവിട്ടു.

TAGS : THAMARASSERY
SUMMARY : Bus gets stuck at the sixth bend; huge traffic jam at Thamarassery Pass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *