കോഴിക്കോട് സൈനിക സ്കൂളില്‍ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല

കോഴിക്കോട് സൈനിക സ്കൂളില്‍ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല

കോഴിക്കോട്: വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോയ 13 കാരനെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് അഞ്ച് ദിവസം മുമ്പ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പോലീസ് കണ്ടെത്തി.

പാലക്കാട്‌ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. സൻസ്കാർ കുമാർ അതി സാഹസികമായാണ് ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്.

മൊബൈല്‍ ഫോണ്‍ കയ്യില്‍ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളില്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

TAGS : MISSING CASE
SUMMARY : 13-year-old who ran away from Kozhikode military school still missing for five days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *