മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

ബെംഗളൂരു: മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ (97) അന്തരിച്ചു. ചിക്പേട്ട് ബിജെപി എംഎൽഎ ഉദയ് ഗരുഡാചാറിന്റെ പിതാവാണ് ബി. എൻ. ഗരുഡാചാർ. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മാണ്ഡ്യ നാഗമംഗല സ്വദേശിയായ അദ്ദേഹം 1954 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരു പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (8 വർഷം), പോലീസ് കമ്മീഷണർ (4 വർഷം 2 മാസം) എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കർണാടക ഡിജിപിയായും 3 വർഷം സേവനമനുഷ്ഠിച്ചു. കർണാടക അപ്പലേറ്റ് ട്രൈബ്യൂണൽ (കെഎടി) മുൻ അംഗമായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനെ കെഎടി സ്ഥാനത്തേക്ക് നിയമിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദ്ദേഹത്തെ വിവിധ അവാർഡുകൾ നൽകി ആദരിച്ചിട്ടുമുണ്ട്. 1963ൽ ബെംഗളൂരുവിൽ ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഗരുഡാചാർ ആണ് ബെംഗളൂരു കോർപ്പറേഷൻ സർക്കിളിൽ ആദ്യത്തെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. സംസ്കാരം വിൽ‌സൺ ഗാർഡൻ ശ്മാശനത്തിൽ ശനിയാഴ്ച നടത്തും.

TAGS: KARNATAKA | DEATH
SUMMARY: Former DGP BN Garudachar no more

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *