കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്-ഡിഎ) വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രണ്ട് ശതമാനം വര്‍ധനവാണ് ഡിഎയില്‍ വരിക. ഇതോടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനം ആയി ഉയരും. ജീവനക്കാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇതുവഴി ലഭിക്കുക. അവസാന ഡിഎ വര്‍ധനവ് 2024ലാണ് നടന്നത്.

ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ​ഗുണം ലഭ്യമാകും. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിനു മുമ്പ് ക്ഷാമബത്ത വർധിപ്പിച്ചത്. അന്ന് മൂന്ന് ശതമാനം വർധനവ് വരുത്തിയതിനെ തുടർന്ന്, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നു.

TAGS: NATIONAL
SUMMARY: Dearness allowance of central govt employees hiked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *