ഐപിഎൽ; ചെപ്പോക്കിൽ വിജയമെഴുതി ആർസിബി, ചെന്നൈക്ക് തോൽവി

ഐപിഎൽ; ചെപ്പോക്കിൽ വിജയമെഴുതി ആർസിബി, ചെന്നൈക്ക് തോൽവി

ചെന്നൈ: ഐപിഎല്ലിൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 50 റൺസിന് ചെന്നൈയെ കീഴടക്കിയ ബെം​ഗളൂരു ഐപിഎൽ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എട്ട് റൺസിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. രാഹുൽ ത്രിപതി(5),ഋതുരാജ് ഗെയ്ക്വാദ്(0)എന്നിവർ വേഗം മടങ്ങി. പിന്നാലെ ദീപക് ഹൂഡയും(4) സാം കറനും(8) പുറത്തായി. ടീം 52-4 എന്ന നിലയിലേക്ക് വീണു.

ഓപ്പണർ രചിൻ രവീന്ദ്ര മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 41 റൺസെടുത്ത താരത്തെ യാഷ് ദയാൽ കൂടാരം കയറ്റിയതോടെ ചെന്നൈ പ്രതിരോധത്തിലായി. പിന്നീട് വന്നവർക്കാർക്കും ടീമിനെ കരകയറ്റാനായില്ല. ശിവം ദുബൈ(19), രവിചന്ദ്രൻ അശ്വിൻ(11), രവീന്ദ്ര ജഡേജ(25) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ആര്‍ അശ്വിന്‍ (11) കൂടി പുറത്തായതോടെ ഒമ്പതാമനായി എംഎസ് ധോണിയെത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 16 പന്തില്‍ 30 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു.

രവീന്ദ്ര ജഡേജ (19 പന്തില്‍ 25) ആണ് അവസാനം പുറത്തായത്. ആര്‍സിബിക്ക് വേണ്ടി ഹേസില്‍വുഡ് നാല് ഓറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അര്‍ധ സെഞ്ചുറി (32 പന്തില്‍ 51) നേടി. ഓപണര്‍ ഫിസിപ് സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി 30 പന്തില്‍ 31 നേടി. 14 പന്തില്‍ 27 റണ്‍സ് വാരിക്കൂട്ടി ദേവ്ദത്ത് പടിക്കലും 8 പന്തില്‍ 22 റണ്‍സോടെ ടിം ഡോവിഡും റണ്‍റേറ്റ് ഉയര്‍ത്തി. ജിതേഷ് ശര്‍മ (12), ലിയാം ലിവിങ്‌സ്റ്റണ്‍ (10) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

TAGS: IPL | SPORTS
SUMMARY: RCB Beats Csk in IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *