സുപ്രീം കോടതിയുടേതല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ചു; സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി

സുപ്രീം കോടതിയുടേതല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ചു; സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി

ബെംഗളൂരു: സുപ്രീം കോടതിയുടേത് അല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ച സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി നിർദേശിച്ച് കർണാടക ഹൈക്കോടതി. സിവില്‍ പ്രൊസിജ്യര്‍ കോഡ് (സിപിസി) പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനിടെയാണ് നിലവിലില്ലാത്ത സുപ്രീം കോടതി വിധികള്‍ സിവില്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയത്. സിവില്‍ കോടതി ജഡ്ജി ഉദ്ധരിച്ച രണ്ട് ഉത്തരവുകള്‍ സുപ്രീം കോടതിയോ മറ്റ് കോടതികളോ പുറപ്പെടുവിക്കാത്തതാണെന്ന് ഹൈക്കോടതി കണ്ടെത്തി.

വിഷയത്തില്‍ ജഡ്ജിയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ആര്‍. ദേവദാസ് അറിയിച്ചു. ജഡ്ജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ കേസ് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രതികളുടെ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതിയിലെ രണ്ട് കേസുകളുടെ വിധിയാണ് സിവില്‍ കോടതി ജഡ്ജി പരാമര്‍ശിച്ചത്. ജലാന്‍ ട്രേഡിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വേഴ്‌സസ് മില്ലേനിയം ടെലികോം ലിമിറ്റഡ്, ക്വാള്‍ണര്‍ സെമിന്റേഷന്‍ ഇന്ത്യ ലിമിറ്റഡ് വേഴ്‌സസ് അചില്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കേസുകളാണ് സിവില്‍ കോടതി ജഡ്ജി ഉദ്ധരിച്ചത്. എന്നാല്‍ സുപ്രീം കോടതി ഈ കേസുകളില്‍ ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.

TAGS: KARNATAKA HIGH COURT
SUMMARY: Karnataka HC orders probe into lower court judge citing non-existent Supreme Court verdict in order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *