ഐപിഎൽ; ഗുജറാത്ത്‌ ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങി മുംബൈ

ഐപിഎൽ; ഗുജറാത്ത്‌ ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങി മുംബൈ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് ആറിന് 160 ൽ അവസാനിച്ചു. സീസണിലെ ഗുജറാത്തിന്റെ ആദ്യ ജയമാണ്. 36 പന്തിൽ നിന്ന് 39 റൺസെടുത്ത തിലക് വർമയും 28 പന്തിൽ നിന്ന് 48 റൺസെടുത്ത സൂര്യകുമാർ യാദവും മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.

ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രിസിദ്ധ് കൃഷ്ണയും രണ്ടുവീതം വിക്കറ്റുകളെടുത്തു. മുംബൈക്കായി ക്യാപ്റ്റൻ ഹാർദിക് രണ്ട് വിക്കറ്റുകൾ നേടി. സായ് സുദർശന്റെ അർധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. സുദർശൻ 41 പന്തിൽ രണ്ട് സിക്സും നാല് ഫോറും ചേർത്ത് 63 റൺസ് നേടി പുറത്തായി. കഴിഞ്ഞ മാച്ചില്‍ എംഐക്ക് വേണ്ടി ഇംപാക്റ്റ് സബ് ആയി ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഇത്തവണ അവസരം നല്‍കിയില്ല.

120 പന്തില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച എംഐക്ക് രോഹിത് ശര്‍മ, റയാന്‍ റിക്കില്‍റ്റണ്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരുവരേയും മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39), നമന്‍ ധിര്‍ (11 പന്തില്‍ 18), മിച്ചല്‍ സാന്റ്‌നര്‍ (9 പന്തില്‍ 18) എന്നിവര്‍ പൊരുതിയെങ്കിലും മത്സരം കൈവിട്ടുപോയി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ചഹര്‍, മുജീബ്, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

TAGS: IPL | SPORTS
SUMMARY: Gujarat Titans beats Mumbai Indians in IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *