കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് കേന്ദ്രസഹായമായി 169 കോടി

കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് കേന്ദ്രസഹായമായി 169 കോടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റർ സ്ഥാപിക്കും.

സുദർശൻ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്. പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാർക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായല്‍, ബീച്ച്‌, കനാല്‍ എന്നിവയെ ബന്ധിപ്പിച്ച്‌ നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.

TAGS : LATEST NEWS
SUMMARY : 169 crore as central assistance for Kerala’s tourism project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *