സൂക്ഷിക്കുക; പാന്‍കാര്‍ഡിന്റെ പേരിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പ് നല്‍കി എന്‍പിസിഐ

സൂക്ഷിക്കുക; പാന്‍കാര്‍ഡിന്റെ പേരിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പ് നല്‍കി എന്‍പിസിഐ

ന്യൂഡല്‍ഹി: പാന്‍കാര്‍ഡിന്റെ പേരില്‍ പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). 2.0 ലേക്ക് പാന്‍ കാര്‍ഡ് അപ്ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി. നിങ്ങളുടെ പാന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍, നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കുക’, ഈ രീതിയില്‍ ആയിരിക്കും സന്ദേശങ്ങള്‍ എത്തുകയെന്നും പലരും ഈ തട്ടിപ്പില്‍ വീഴുന്നതായും സ്വന്തം സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ എസ്എംഎസ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. കൂടാതെ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

യുപിഐ തട്ടിപ്പുകളില്‍ നിന്നും സുരക്ഷിതരാകാം

▪️ എസ്എംഎസ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുത്.

▪️ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ ആരുമായും പങ്കിടരുത്.

▪️ പാന്‍ കാര്‍ഡ് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളില്‍ അവഗണിക്കുക

▪️ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കുക

▪️ എന്‍പിസിഐ, ബാങ്കുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ തേടുക.

<BR>
TAGS : PAN CARD | WARNING
SUMMARY : New fraud in the name of Pan card, NPCI warns

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *