പള്ളിയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് പേർ പിടിയിൽ

പള്ളിയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് പേർ പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം. പള്ളിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ഗ്രാമത്തിൽ പുലർച്ചെ 2.30 ഓടെ നടന്ന അപകടത്തിൽ പള്ളിയുടെ വലിയൊരു ഭാ​ഗം തകർന്നുവീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പള്ളിയിൽ ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിച്ചുവെച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 4 മണിയോടെ ഗ്രാമത്തലവനാണ് സ്ഫോടനവിവരം പോലീസിനെ അറിയിച്ചത്.സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

TAGS: NATIONAL | BLAST
SUMMARY: Gelatin blast reported at Masjid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *