സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

ബെംഗളൂരു: സർക്കാർ ഓഫിസിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു. ചിക്കബല്ലാപുര മൃഗസംരക്ഷണ, വെറ്ററിനറി സർവീസസ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ടടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. മുഴുവൻ രേഖകളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. സമീപവാസികൾ ഓഫിസിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെയും, പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ചിക്കബല്ലാപുര സിറ്റി പോലീസ് കേസെടുത്തു.

TAGS: FIRE | KARNATAKA
SUMMARY: Major documents gutted at govt office in Chikkaballapur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *