പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ അപകടം; സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ അപകടം; സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്‍, മകന്‍ ഫാരിസ് ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുമണിയോടെയാണ് സംഭവം.

ഇറക്കം ഇറങ്ങി വരുമ്പോഴാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഫാരിസ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ആദ്യം വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന മതിലിലില്‍ നിന്ന് ഇരുവരുമായി സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടര്‍ ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്ന് സ്‌കൂട്ടര്‍ പുറത്തെത്തിച്ചത്. റംസാന്‍ പ്രമാണിച്ച്‌ പള്ളിയില്‍ പോയ ശേഷം ബന്ധുക്കളെയെല്ലാം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. ഇരുവരുടെയും വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.

TAGS : LATEST NEWS
SUMMARY : Father and son die after scooter falls into well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *