‘ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്, സിനിമയെ സിനിമയായി കാണണം’; എമ്പുരാനെ പിന്തുണച്ച്‌ നടന്‍ ആസിഫ് അലി

‘ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്, സിനിമയെ സിനിമയായി കാണണം’; എമ്പുരാനെ പിന്തുണച്ച്‌ നടന്‍ ആസിഫ് അലി

കൊച്ചി: എമ്പുരാൻ വിഷയത്തില്‍ പ്രതികരിച്ച്‌ നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്ത് എത്തിയിരുന്നു.

TAGS : ASIF ALI
SUMMARY : Actor Asif Ali supports Empuran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *