വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍, സന്തോഷം പങ്കുവെച്ച് മോഹൻലാലും പൃഥ്വിരാജും

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍, സന്തോഷം പങ്കുവെച്ച് മോഹൻലാലും പൃഥ്വിരാജും

വിവാദങ്ങൾക്കിടെ ഇരുന്നൂറ് കോടി ക്ലബ്ബിൽ എത്തി മലയാള ചിത്രം എമ്പുരാൻ. മോഹൻലാലാണ് ഈ വിവരം ആദ്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ചുദിവസത്തിനുള്ളിലാണ് എമ്പുരാൻ 200 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. പൃഥ്വിരാജ് അടക്കമുള്ള മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിട്ടു. “എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്ന്” പ്രത്യേക പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ കുറിച്ചു.

നേരത്തേ 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെത്തുടർന്ന് ചിത്രത്തിൽനിന്ന് മൂന്ന് മിനിറ്റ് നീക്കംചെയ്തിരുന്നു. മുരളി ​ഗോപി തിരക്കഥ രചിച്ച ചിത്രം.

മാർച്ച് 27 ന് രാവിലെ 6 മണിയോടെയാണ് തീയേറ്ററുകളിലെത്തിയത്. വിവാദങ്ങളെ തുടര്‍ന്ന് എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പതിപ്പ് ഇന്നും തീയറ്ററുകളില്‍ എത്തിയിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് നാളെ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന് പിന്തുണയുമായി സിനിമ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഇതോടകം രംഗത്തെത്തിയിട്ടുണ്ട്. സിനിമാതാരം ആസിഫ് അലി, സംവിധായകന്‍ ആഷിഖ് അബു, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ ഇതോടകം സിനിമയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയപ്പോൾ മോഹൻലാൽ അടക്കമുള്ളവർ‌ ഖേ​ദം പ്രകടിപ്പിച്ചപ്പോഴും മുരളി ​ഗോപി ഇത് വരെ സംഭവത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

ശ്രീ ഗോകുലം മൂവീസ്, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസാണ് എമ്പുരാൻ.
<BR>
TAGS : EMPURAN
SUMMARY : Empuraan joins 200 crore club

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *