ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ. ബസ് സ്റ്റോപ്പുകളിൽ ഓട്ടോറിക്ഷകൾ, ക്യാബുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യരുതെന്ന് നിർദേശം ഉണ്ടെങ്കിലും നിരവധി പേരാണ് നിയമലംഘനം നടത്തുന്നതെന്ന് സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. 2022 ൽ 8,870 കേസുകളും, 2023ൽ 5,499 കേസുകളും, 2024ൽ 8,811 കേസുകളും ഇത്തരം നിയമലംഘനങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാരണം ബിഎംടിസി ബസുകൾക്ക് നിശ്ചിത സ്ഥലങ്ങളിൽ നിർത്താൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

നിലവിൽ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം ബസുകൾ കർശനമായി പാർക്ക് ചെയ്യാൻ ബിഎംടിസി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ട്രാഫിക് മാനേജ്മെന്റ് സെന്ററിൽ ഇതിനായി ബിബിഎംപി ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ പരിശീലനവും നൽകുന്നുമുണ്ട്. ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗ് തടയുന്നതിനായി ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. ബിഎംടിസി ബസ് സ്റ്റോപ്പുകൾക്ക് സമീപം, ഓട്ടോറിക്ഷകളും ക്യാബുകളും പാർക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ട്രാഫികുറച്ചു പോലീസിന്റെ ചുമതലയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | PARKING
SUMMARY: Illegal parking at Bengaluru bus stops continues with over 23,000 cases booked in three years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *