ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

ബെംഗളൂരു: ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഡൽഹിയിലെ ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവ് ഏരിയയിലാണ് പുതിയ കർണാടക ഭവൻ കെട്ടിടമായ കാവേരി നിർമിച്ചിട്ടുള്ളത്. 140 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച 50 വർഷം പഴക്കമുള്ള കർണാടക ഭവൻ കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം വരുന്നത്.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, വി സോമണ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കാവേരി കെട്ടിടത്തിൽ സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റ് വിവിഐപികൾ എന്നിവർക്കുള്ള പ്രത്യേക സ്യൂട്ടുകൾ ഉൾപെടുത്തിയിട്ടുണ്ട്.

TAGS: KARNATAKA BHAVAN
SUMMARY: Karnataka bhavan in Delhi to be inaugurated on april 2

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *