സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

വളാഞ്ചേരി: മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഇരുവരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഏർക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കദീജയാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കൾ: മുസ്തഫ, നാസർ, കുഞ്ഞിമുഹമ്മദ്, സുബൈദ. ഹാരിസ് ബാബുവിന്റെ ഭാര്യ: ഹസീന.
<br>
TAGS : DEATH | MALAPPURAM
SUMMARY : Father and son died after the scooter fell into the well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *