സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും

സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും

തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കാൻ അധ്യാപകർക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപക-വിദ്യാർഥി- രക്ഷാകർതൃ ബന്ധം ദൃഢമാക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങളേർപ്പെടുത്തും. യോഗയോ വ്യായാമങ്ങളോ സംഘടിപ്പിക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായവർക്കും കൗൺസിലിംഗ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തും. റാഗിങ്, സമ്മർദ്ദം തുടങ്ങിയവ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം ഏകോപിപ്പിക്കാനും തീരുമാനമായി. എല്ലാ കലാലയങ്ങളിലും വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KERALA | ZUMBA
SUMMARY: Kerala Schools to teach zumba dance to students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *