17 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

17 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്.  ഹരിദ്വാർ ജില്ലയിൽ കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും പേരുമാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇതിൽ നാലെണ്ണം ഡെറാഡൂണിലും രണ്ടെണ്ണം നൈനിറ്റാളിലും ഒരെണ്ണം ഉധം സിംഗ് നഗരിലുമാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചുക്കി മാർഗിന് രണ്ടാമത്തെ ആർ.എസ്.എസ് മേധാവിയായ ഗുരു ഗോൾവാൾക്കറിന്റെ പേരാണ് നൽകിയിരിക്കുന്നത്.

ഔറംഗസെബ്പൂർ (പഴയ പേര്) – ശിവാജി നഗർ (പുതിയ പേര്), ഗാസിവാലി – ആര്യ നഗർ, ഖാൻപൂർ – ശ്രീ കൃഷ്ണപൂർ, ഖാന്പൂർ കുർസാലി – അംബേദ്കർ നഗർ, മിയവാല – റാംജിവാല, ചന്ദ്പൂർ ഖുർദ് – പൃഥ്വിരാജ് നഗർ, നവാബി റോഡ് – അടൽ റോഡ്, എന്നിങ്ങനെയാണ് പേര് മാറ്റം നടത്തിയ മറ്റു നഗരങ്ങള്‍.

<br>
TAGS : UTTARAKHAND
SUMMARY : Uttarakhand Govt changed names of 17 places

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *