ട്രെയിൻ സർവീസുകളില്‍ മാറ്റം

ട്രെയിൻ സർവീസുകളില്‍ മാറ്റം

മംഗളൂരു: ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ഏപ്രിൽ 10, 24 തീയതികളിൽ പുലർച്ച ഒന്നിന് മംഗളൂരു ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക.

ട്രെയിന്‍ നമ്പർ 56603 കോയമ്പത്തൂർ- ഷൊർണൂർ ഏപ്രിൽ 18, 25, മേയ് രണ്ട് തീയതികളിൽ പാലക്കാടുവരെ മാത്രമേ സർവിസുണ്ടാകൂ. പാലക്കാടിനും ഷൊർണൂരിനുമിടയിൽ സർവിസ് റദ്ദാക്കും.

ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂർ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.
<br>
TAGS : RAILWAY | TRAIN TIMINGS
SUMMARY : Change in train services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *