മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല: ഉത്സവം, മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജിവര്, ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. നട തുറന്ന ശേഷം പതിനെട്ടാം പടിയ്‌ക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു.

ഉത്സവത്തിന് ബുധനാഴ്ച രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രില്‍ 11 നാണ് പമ്പയില്‍ ആറാട്ട്. ഉത്സവം തീരുമ്പോൾ വിഷു പൂജകള്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ ഇന്നു മുതല്‍ ഏപ്രില്‍ 18 വരെ തുടര്‍ച്ചയായി നട തുറന്നിരിക്കും. വിഷുദിവസം പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം.

TAGS : SABARIMALA
SUMMARY : Sabarimala temple opens for Meda Vishu pujas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *