ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും. ചതുരശ്ര അടി വിസ്തീർണ്ണം അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഈടാക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്. ഇതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ പാർക്കിംഗ് ഫീസ് ഓരോ 150 ചതുരശ്ര അടിയുടെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക.

പാർക്കിംഗ് ഫീസ് ഏകീകൃതമാക്കാനും ബിബിഎംപി പദ്ധതിയിട്ടിട്ടുണ്ട്. ലെവൽ പാർക്കിംഗ് ഉള്ള വാണിജ്യ കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക് 2 രൂപയും മറ്റുള്ളവയ്ക്ക് ചതുരശ്ര അടിക്ക് 3 രൂപയും നിർദ്ദേശിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ കെട്ടിടത്തിൽ വർഷത്തിൽ 600 രൂപയും വാണിജ്യ പാർക്കിംഗ് സ്ഥലങ്ങൾക്ക് 1,125 രൂപയും പാർക്കിംഗ് ഫീസ് നൽകേണ്ടി വരും. ഇതിനെതിരായുള്ള എതിർപ്പുകൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ടെന്നും ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കുന്ന എതിർപ്പുകളും, നിർദേശങ്ങളും പരിഗണിക്കുമെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BENGALURU | PARKING
SUMMARY: Parking fees in bengaluru to be revised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *