ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം

ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം

കോട്ടയം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ പോലീസിന് കൈമാറിയതായും സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും കുടുംബം പറയുന്നു.

ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്. ഐബി ഉദ്യോഗസ്ഥയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.

ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. മാര്‍ച്ച്‌ 28നാണ് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടത്.

TAGS : LATEST NEWS
SUMMARY : IB officer’s death; family says young woman was sexually assaulted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *