മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി സനത് കുമാർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നിരക്ക് നിശ്ചയിക്കൽ അനിവാര്യമാണെന്നും നിയമപ്രകാരം രൂപീകരിച്ച നിരക്ക് നിശ്ചയിക്കൽ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ പരിശോധിക്കേണ്ടത് കോടതിയുടെ അധികാരപരിധിയിലല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിരക്ക് നിശ്ചയിക്കൽ പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. 71 ശതമാനം നിരക്ക് വർധന വളരെ ഉയർന്നതാണെന്നും ഇത് പൊതുജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേഷൻ-ടു-സ്റ്റേഷൻ നിരക്ക് നിശ്ചയിക്കൽ സംവിധാനം കർശനമായി പാലിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ നിരക്ക് വർധിപ്പിക്കാൻ ബിഎംആർസിഎല്ലിന് അധികാരമുണ്ടെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനം അന്തിമമാണെന്നും കോടതി വ്യക്തമാക്കി.

TAGS: BENGALURU | NAMMA METRO
SUMMARY: Karnataka HC dismisses PIL challenging Metro fare hike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *