അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

ബെംഗളൂരു: അവധി അനുവദിക്കാത്തതിൽ മനം നൊന്ത് കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. ബെളഗാവി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷഞാൻ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്ര ഹുക്കോജിയാണ് മരിച്ചത്. താൻ ഓടിച്ചിരുന്ന ബസിനുള്ളിൽ തന്നെ ബാലചന്ദ്ര തൂങ്ങിമരിക്കുകയായിരുന്നു.

മൂന്ന് ദിവസം മുമ്പ് അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബാലചന്ദ്ര അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഡിപ്പോയിൽ നിന്ന് ബാലചന്ദ്രക്ക് അവധി അനുവദിച്ചിരുന്നില്ല. ഇതേതുടർന്നാണ് ബാലചന്ദ്ര ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്നു. ബെളഗാവി മാർക്കറ്റ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Karnataka rtc driver commits suicide inside bus after being denied leave

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *