ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗസംബന്ധ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലേക്കു പോകാൻ പട്ന വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലാലുവിന്റെ ആരോഗ്യനില മോശമായത്.

തുടർന്ന് എയർ ഇന്ത്യ വിമാനത്തില്‍ വൈകീട്ടോടെ ലാലുവിനെ പാറാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് എയർ ആംബുലൻസില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായ അളവില്‍ കൂടിയത് ലാലുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

ഹൃദയ സംബദ്ധമായ അസുഖങ്ങള്‍ നേരത്തേയുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ച്‌ ലാലുവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 2014ല്‍ ഇതേ ആശുപത്രിയില്‍ വെച്ചു തന്നെ അയോർട്ടിക് വാല്‍വ് മാറ്റിസ്ഥാപിക്കാനുള്ള ശസ്ത്രക്രിയയും നടത്തി.

ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് അതേ വർഷം ജൂലൈയില്‍ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയും ചെയ്തു. 2022ല്‍ സിംഗപ്പൂരില്‍ വെച്ച്‌ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഇളയ മകള്‍ രോഹിണി ആചാര്യയാണ് വൃക്ക നല്‍കിയത്.

TAGS : LALU PRASAD
SUMMARY : Lalu Prasad Yadav in hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *