വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ബെഗൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് സകമ്മയെയും ഫിസിക്കൽ ട്രെയിനിംഗ് അധ്യാപിക സുമിത്രമ്മയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇതേതുടർന്ന് ശേഷാദ്രിപുരത്ത് നിന്നുള്ള സാമൂഹിക പ്രവർത്തകൻ സ്കൂൾ അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ജനുവരി 16ന് രണ്ട് അധ്യാപകരും ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ വിദ്യാർഥികളെ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് നോട്ടീസ് അയച്ചതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | SUSPENSION
SUMMARY: Bengaluru teachers suspended for allegedly forcing students to clean toilets, police launch probe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *