ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റാപിഡോ ഉൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. അടുത്ത ആറ് ആഴ്ചക്കകം സേവനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. റാപ്പിഡോ, ഉബർ, ഒല, മറ്റ് ബൈക്ക് ടാക്സി അഗ്രഗേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി ഓപ്പറേറ്റർമാർക്ക് നിർദേശം ബാധകമാണെന്ന് ജസ്റ്റിസ് ബി. എം. ശ്യാം പ്രസാദ് പറഞ്ഞു.

ബൈക്ക് ടാക്സി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിന് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്. കൃത്യമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതുവരെ ഇത്തരം വാഹനങ്ങൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനോ, കോൺട്രാക്ട് കാരേജ് പെർമിറ്റുകൾ നൽകാനോ ഗതാഗത വകുപ്പിന് സാധിക്കില്ല. കൂടാതെ ഇത്തരം സേവനങ്ങൾ തുടരാൻ അനുവദിക്കുന്നതിന് മുമ്പ് നിയന്ത്രണ വ്യക്തത അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court orders cancellation of Rapido, other bike taxi services in state within 6 weeks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *