ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കള്‍ക്ക് പരുക്ക്

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കള്‍ക്ക് പരുക്ക്

ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.

ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ സൂചിമലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആദ്യം കുത്തേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേർക്ക് കുത്തേറ്റത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്.
<br>
TAGS :  BEE ATTACK
SUMMARY : A Malayali youth who traveled to Ooty died after being stung by a wasp; Friends get hurt

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *