ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ബെംഗളൂരു: ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു. മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ താമസിക്കുന്ന നിധി ആണ് മരിച്ചത് മതി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു. കറ്റാർവാഴ ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ചാണ് നിധി കീടനാശിനി കുടിച്ചത്.

ചില ആരോഗ്യപ്രശ്നങ്ങൾ കാരണം നിധി എല്ലാദിവസവും കറ്റാർവാഴ ജ്യൂസ്‌ കുടിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നിധിയുടെ മാതാപിതാക്കൾ ജ്യൂസിന്റെ കുപ്പിയിൽ കീടനാശിനി നിറച്ചുവെച്ചിരുന്നു. ഇതറിയാതെ നിധി കീടനാശിനി കുടിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ കെമ്പെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബൈതരായണ പുര പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: 14-year-old girl consumes herbicide kept in aloe vera juice bottle

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *