ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ; 1.5 കോടി വാഗ്ദാനം ചെയ്തു, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്: വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ; 1.5 കോടി വാഗ്ദാനം ചെയ്തു, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്: വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ പള്‍സര്‍ സുനി രംഗത്ത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപാണെന്നാണ് പള്‍സർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി വ്യക്തമാക്കുന്നുണ്ട്.

മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പള്‍സർ സുനി പറഞ്ഞു. നിലവില്‍ പരോളിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയായ പള്‍സർ സുനി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പള്‍സർ സുനിയുടെ ഈ വെളിപ്പെടുത്തല്‍.

2017 ഫെബ്രുവരി പതിനേഴിനാണ് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

അതേസമയം, ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പല സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ടെന്നും താനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിചാരണ സങ്കീര്‍ണമാക്കിയതെന്നും ചൂണ്ടിക്കാട്ടി സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

TAGS : PULSAR SUNI
SUMMARY : Dileep himself gave the quotation; 1.5 crores offered, 80 lakhs still to be received: Pulsar Suni reveals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *