ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരു: ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കെ.ആർ. പുരം സ്വദേശികളായ ആസിഫ്, സയ്യിദ് എന്നിവരാണ്  അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 1.20 ഓടെയാണ് സംഭവം.

എറണാകുളത്തു നിന്ന് ബീഹാറിലേക്ക് പോകുന്നതിനായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവതി, ട്രെയിനില്‍ കെ.ആര്‍.പുരം സ്റ്റേഷനില്‍ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാന്‍ സഹോദരന്‍ എത്തിയിരുന്നു. ഇരുവരും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി സഹോദരനെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. യുവതിയുടെയും സഹോദരന്‍റെയും നിലവിളി കേട്ട വഴിയാത്രക്കാരന്‍ നൈറ്റ് ബീറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
<BR>
TAGS : RAPE CASE | BENGALURU NEWS
SUMMARY : A native of Bihar was gang-raped in Bengaluru; Two people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *