വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ട് ദമ്പതികൾ. ജിഗനിയിലെ കുന്ത്ലു റെഡ്ഡി ലേഔട്ടിലാണ് സംഭവം. വെങ്കട്ടെഷ് – ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് പുലി കയറിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടന്നതിനാൽ പുലി അകത്തേക്ക് കയറുകയായിരുന്നു. വീട്ടിൽ വെച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പുലി അകത്തുള്ളതായി ദമ്പതികൾ മനസ്സിലാക്കിയത്.

ഉടൻ തന്നെ ദമ്പതികൾ വീട്ടിൽ നിന്ന് പുറത്തിറക്കി വാതിൽ പൂട്ടുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ ഇവർ വിവരമറിയിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പുലിയെ വിദഗ്ധചികിത്സക്ക് ശേഷം ബന്നാർഘട്ട പാർക്കിലേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു.

TAGS: BENGALURU | LEOPARD
SUMMARY: Couple locks up leopard after it sneaks into their house in Jigani

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *