ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലി

ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലി

ദുബൈ: ഫോബ്സിന്‍റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്‍റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽ.വി.എം.എച്ച്​ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഒന്നാമനായി. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം എ യൂസുഫലിയുടെ ആസ്തി. ഇന്ത്യക്കാരില്‍ 32ാം സ്ഥാനത്താണ് യൂസുഫലി. ലോക സമ്പന്ന പട്ടികയില്‍ 639ാം സ്ഥാനവും അദ്ദേഹം നേടി.

9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌ സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാംര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

കേരളത്തിൽ നിന്ന് ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍) ,കല്യാണ രാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംശീര്‍ വയലില്‍ (200 കോടി ഡോളര്‍) ,ഇന്‍ഫോസിസ് മുന്‍ സി ഇ ഒ. എസ് ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍ ) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.
<BR>
TAGS : MA YUSAFALI, | FORBES BILLIONAIRE LIST
SUMMARY : Forbes Billionaire List: MA Yusufali is the richest Malayali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *