ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു.

ഉറുഗ്വേയ്‌ക്കെതിരെ 1-0 ന് വിജയിച്ചതോടെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയായിരുന്നു. ബ്രസീലിനെ സ്വന്തം മണ്ണിൽ 4-1 ന് അർജന്റീന തോൽപ്പിച്ചു. ഏപ്രിൽ മാസത്തോടെ, ഫിഫ ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ടീമായി അർജന്റീന രണ്ട് പൂർണ്ണ വർഷങ്ങൾ തികയ്ക്കും. നിലവിൽ 1,867 പോയിന്റുമായി ടീം പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്.

ലിയോണല്‍ മെസിയുടെ ക്യാപ്റ്റൻസിയിൽ അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചിട്ടുണ്ട്.

TAGS: FIFA | FOOTBALL
SUMMARY: Argentina tops in Fifa ranking again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *