മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: വിലക്കയറ്റത്തിനെതിരായ രാപ്പകൽ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതി ഉപരോധിക്കാൻ മാർച്ച് നടത്തിയ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ വീട് വളയുമെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ച്. ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷനേതാവ് ആർ. അശോക, പാർട്ടിയുടെ നിരവധി എംഎൽഎമാർ എന്നിവരെയും കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലായിരുന്നു രാപകൽ സമരം. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം, പൊതു കരാറുകളിൽ നാല് ശതമാനം മുസ്ലിം സംവരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ പ്രതിഷേധം.
<BR>
TAGS : BS YEDIYURAPPA | BJP STRIKE
SUMMARY : March to Chief Minister’s residence; The police took the leaders including Yeddyurappa into custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *