ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ് (4 മാസം) എന്നിവരാണ് മരിച്ചത്. വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്‌കോം) സീനിയർ അക്കൗണ്ടന്റായിരുന്നു സന്തോഷ്‌. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യ ശ്രുതിയെയും മക്കളായ മുനിഷിനെയും അനീഷിനെയും (4 മാസം പ്രായമുള്ള) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സന്തോഷിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷം മുമ്പാണ് സന്തോഷ് ബിദാർ സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ 7-8 വർഷമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. സന്തോഷ് അടുത്തിടെ പുതിയ ഫ്ലാറ്റ് വാങ്ങി അവിടെ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നുവ. എന്നാൽ ശ്രുതി ഇതിനെതിരായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സ്റ്റേഷൻ ബസാർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | MURDER
SUMMARY: Gescom staffer kills wife, two children in Kalaburagi, commits suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *