ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വിനയ് സോമയ്യയാണ് (35) മരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും  കോണ്‍ഗ്രസ് എംഎല്‍എയുമായ എ. എസ്. പൊന്നണ്ണക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായിരുന്നു വിനയ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് വിനയ് നേരിട്ട മാനസിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വിനയ് സോമയ്യ വാട്ട്‌സാപ്പിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ മടിക്കേരിയിലെ കോണ്‍ഗ്രസ് നേതാവ് തെനീര മഹീന നല്‍കിയ കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഈ കേസിലെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കോൺഗ്രസ് പ്രവർത്തകർ ഇയാളെ വെറുതെവിട്ടിരുന്നില്ല. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. സംഭവത്തിൽ കേസെടുത്തെന്നും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

TAGS: BENGALURU | DEAD
SUMMARY: BJP activist commits suicide alleging ‘harassment’ by Congress MLA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *