ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കീഴടങ്ങല്‍. ഷാ ഇന്ന് രാത്രി റായ്പൂരില്‍ എത്തുകയും നാളെ ദന്തേവാഡയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.

ഒരു സ്ത്രീ ഉള്‍പ്പെടെ നക്സലുകള്‍ പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിലാണ് കീഴടങ്ങിയത്. പൊള്ളയായതും മനുഷ്യത്വരഹിതവുമായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതയും പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളുമാണ് കീഴടങ്ങലിന് കാരണമെന്ന് നക്സലുകള്‍ പറഞ്ഞതായി സുക്മ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാൻ പറഞ്ഞു.

TAGS : CHHATTISGARH
SUMMARY : Four Naxalites surrender in Chhattisgarh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *