ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ലഖ്നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ വഴിയിലെത്തിയ മുംബൈക്ക് വീണ്ടും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ 191 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ 22 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ആവേശ് ഖാന്റെ മികവാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. താരം 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും മികച്ച ബൗളിങും ഫീല്‍ഡിങുമായി ലഖ്‌നൗ കളി പിടിക്കുകയായിരുന്നു. 24 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 67 റണ്‍സെടുത്തു.

നമാന്‍ ദിര്‍ 24 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 46 റണ്‍സെടുത്തു. തിലക് വര്‍മ 25 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ലഖ്‌നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, അകാശ് ദീപ്, അവേശ് ഖാന്‍, ദിഗ്വേഷ് രതി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് കളികളില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.

TAGS: IPL | SPORTS
SUMMARY: Hardik Pandya’s All-Round Show In Vain As LSG Register Thrilling Win vs MI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *