സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേര്‍ക്ക്

സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേര്‍ക്ക്

മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയക്ക് വിധേയരായ 7 രോഗികള്‍ മരിച്ചു. ഒരു മാസത്തിനുള്ളിലാണ് 7 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഔദ്യോഗിക മരണസംഖ്യ 7 ആണെങ്കിലും യഥാർഥ എണ്ണം വളരെ കൂടുതലാണെന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്‍റും അഭിഭാഷകനുമായ ദീപക് തിവാരി അവകാശപ്പെട്ടു.

ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ. ജോണ്‍ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ക്രിസ്ത്യൻ മിഷനറി ആശുപത്രിയില്‍ കയറിക്കൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ ഒരോരുത്തരായി പിന്നീട് മരിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാള്‍ക്കെതിരേയുള്ള പരാതികള്‍ ഉയർന്നതോടെ, ജില്ലാ മജിസ്‌ട്രേറ്റ് സംഘം ആശുപത്രിയില്‍ എത്തി ഇയാളുടെ രേഖകള്‍ പിടിച്ചെടുത്തെന്നും ഇയാളുടെ പക്കല്‍ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ വ്യാജ രേഖകള്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഹൈദരാബാദില്‍ ഒരു ക്രിമിനല്‍ കേസുള്‍പ്പടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് ദീപക് തിവാരി കൂട്ടിച്ചേർത്തു.

TAGS : LATEST NEWS
SUMMARY : 7 people lost their lives in a fake doctor’s heart surgery at a private hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *