കേരളത്തിൽ മഴക്കെടുതിയില്‍ ഒരു മരണം; ഏഴ് പേര്‍ക്ക് മിന്നലേറ്റു

കേരളത്തിൽ മഴക്കെടുതിയില്‍ ഒരു മരണം; ഏഴ് പേര്‍ക്ക് മിന്നലേറ്റു

ഇടുക്കി: ഇടുക്കിയില്‍ വേനല്‍ മഴയില്‍ ഒരു മരണം. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. അതേസമയം തൊഴിലുറപ്പ് ജോലിക്കിടെ 7 തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം.

32 തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. മിന്നലേറ്റ് 7 സ്ത്രീകള്‍ നിലത്തു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അതേസമയം ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : 7 women hospitalised after lightning strikes job-secured workers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *