ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് നിരത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. പഞ്ചാബിന് ജയിക്കാന്‍ 206 റണ്‍സ് ആണ് ആവശ്യം. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്.

സഹ ഓപ്പണറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരും ബാറ്റിങില്‍ തിളങ്ങി. 45 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം യശസ്വി 67 റണ്‍സെടുത്തു. സഞ്ജു 6 ഫോറുകള്‍ സഹിതം 26 പന്തില്‍ 38 റണ്‍സ് അടിച്ചു. റിയാന്‍ പരാഗ് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് കളിയിൽ തിളങ്ങിയ മറ്റൊരു താരം. 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം ഹെറ്റ്‌മെയര്‍ 20 റണ്‍സെടുത്തു മടങ്ങി. ധ്രുവ് ജുറേല്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു.

TAGS: IPL | SPORTS
SUMMARY: Rajasthan royals gets huge score against Punjab

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *