മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതിയുമായി കുടുംബം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതിയുമായി കുടുംബം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു.

അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച്‌ സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. പോലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രസവ വേദനയുണ്ടായിട്ടും ഭർത്താവും വീട്ടുകാരും അസ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നാരോപിച്ച്‌ യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

TAGS : DEAD
SUMMARY : Woman dies after giving birth at home in Malappuram; family files complaint against husband

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *