അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ ഉറപ്പ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക നേതാവ് നിരാഹാരമിരുന്നത്.

കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ജഗ്ജിത് സിങ് ദല്ലേവാളിനെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. നിരാഹാര സമരം അവസാനിപ്പിക്കണമന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദല്ലേവാള്‍ സമരം അവസാനിപ്പിച്ചത്. പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദില്‍ സംഘടിപ്പിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാള്‍ തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

TAGS : LATEST NEWS
SUMMARY : Farmer leader Jagjit Singh Dallewal ends indefinite hunger strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *