ഗതാഗതക്കുരുക്ക്; ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശം

ഗതാഗതക്കുരുക്ക്; ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശം

ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശവുമായി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്രത്തിനു നിർദേശം സമർപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എസ്റ്റീം മാളിൽ നിന്ന് ഹെബ്ബാൾ ഫ്ലൈഓവറിലേക്ക് ഫ്ലൈഓവർ നിർമ്മിക്കുന്നതിനു പുറമെ ഇവിടെയുള്ള എലിവേറ്റഡ് കോറിഡോർ നീട്ടുക, മേഖ്രി സർക്കിളിലേക്ക് നേരിട്ട് വാഹനങ്ങൾക്ക് പ്രവേശനം നൽകുക, കെആർ പുര (ഔട്ടർ റിംഗ് റോഡ്) വശത്ത് നിന്ന് പുതിയ ഫ്ലൈഓവർ നിർമിക്കുക എന്നിവയാണ് സർക്കാർ മുമ്പോട്ട് വെച്ച നിർദേശങ്ങൾ. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി (കെഐഎ) നഗരത്തെ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ-44 (ബല്ലാരി റോഡ്) പദ്ധതിയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ, ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് ജംഗ്ഷനിലെ ട്രീ പാർക്കിലേക്ക് അധിക റാമ്പ് നിർമിക്കുന്നുണ്ട്. ഹെബ്ബാൾ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി 400 കോടി രൂപയുടെ മറ്റൊരു പദ്ധതി ബിഡിഎ നേരത്തെ നിർദ്ദേശിച്ചിരുന്നു. കെആർ പുര ഭാഗത്തുനിന്ന് എൻഎച്ച്-44 ലേക്ക് ബന്ധിപ്പിക്കുന്ന ഫ്ലൈഓവറും പുതിയ റാമ്പുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ നിന്ന് തുമകുരു റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കായി അധിക റാമ്പുകളും ഒറ്റദിശയിലുള്ള അണ്ടർപാസും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

TAGS: BENGALURU | FLYOVER
SUMMARY: Karnataka asks National Highways Authority of India to build flyover to decongest Hebbal junction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *