ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്. സൺറൈസേഴ്സിന്റെ ഓപണമർമാരെ പോക്കറ്റിലാക്കി 100 വിക്കറ്റ് നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ് കരസ്ഥമാക്കിയത്. 97 മത്സരങ്ങൾ കൊണ്ടാണ് താരം 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഐപിഎലിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 26മത്തെ ബോളറാണ് സിറാജ്.

ഈ സീസണിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ സൺറൈസേഴ്‌സ് പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ആദ്യ 300 നേടുന്ന ടീമായി സൺറൈസേഴ്‌സ് മാറും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡിൽ അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി, ഹെൻറിച്ച് ക്ലാസ്സൻ, അനികേത്ത് വർമ്മ, കാമിണ്ടു മെൻഡിസ്‌, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് ഷമി എന്നിവരാണുള്ളത്. ഗുജറത്ത് ടൈറ്റൻസ് സ്‌ക്വാഡിൽ ശുഭ്മാൻ ഗിൽ, സായി സുദർശൻ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, രാഹുൽ റ്റീവാറ്റിയ, വാഷിംഗ്‌ടൺ സുന്ദർ, റഷീദ് ഖാൻ, സായി കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ എന്നിവരുമുണ്ട്.

TAGS: SPORTS | IPL
SUMMARY: Muhammad siraj gets new achievement in ipl

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *