ഐഎസ്എൽ; ഫൈനലിൽ ഇടംനേടി ബെംഗളൂരു എഫ്സി

ഐഎസ്എൽ; ഫൈനലിൽ ഇടംനേടി ബെംഗളൂരു എഫ്സി

മഡ്​ഗാവ്: ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്. 2-1 നാണ് രണ്ടാം പാദത്തിൽ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനൽ ബെർത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെം​ഗളൂരു ജയിച്ചത്.

സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതി ഗോൾ രഹിതമായെങ്കിലും രണ്ടാം പകുതിയിൽ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റിൽ ബോർജ ഹെറേരയും 88-ാം മിനിറ്റിൽ അർനാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്കോറും തുല്യമായി. എന്നാൽ ഇഞ്ചുറി ടൈമിൽ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു.

18 ഷോട്ടുകളാണ് ഗോവയിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് 10 ഷോട്ടുകളും. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും ഗോവയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഐഎസ്എൽ ഫൈനൽ എന്നത് ഗോവയുടെ കൈവെള്ളയിൽ നിന്ന് വഴുതിപ്പോയി. കലാശപ്പോരിൽ മോഹൻ ബഗാൻ – ജംഷഡ്പുർ എഫ്‍സി രണ്ടാം സെമിഫൈനൽ വിജയികളാകും ബെംഗളൂരുവിന്റെ എതിരാളികൾ.

TAGS: ISL | SPORTS
SUMMARY: Bengaluru fc makes into final for isl

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *