കാട്ടാന ആക്രമണം; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കാട്ടാന ആക്രമണം; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേ സമയം, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ അലന്റെ മാതാവ് വിജി തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും.

അതേസമയം കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തിൽ അറിയിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കിൽ അലന്റെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുൽദാസ് വ്യക്തമാക്കി.
<BR>
TAGS ; PALAKKAD | ELEPHANT ATTACK
SUMMARY : The autopsy of Alan, who was killed in the Katana attack, is today; CPM hartal today in Mundur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *